Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vipanchika Grandhasala

Australia and Oceania

ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളി ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് 15 മു​ത​ല്‍

മെ​ല്‍​ബ​ൺ: വി​പ​ഞ്ചി​ക ഗ്ര​ന്ഥ​ശാ​ല മെ​ല്‍​ബ​ണി​ല്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളി ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വെ​ലി​ന് (എ​എം​എ​ല്‍​എ​ഫ് ര​ണ്ടാം എ​ഡി​ഷ​ന്‍) 15നു ​തു​ട​ക്കം. എം.​ടി സ്മൃ​തി​യെ​ന്ന പേ​രി​ലൊ​രു​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ എം.​ടി, എം. ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍, വി.​കെ.​എ​ന്‍ അ​നു​സ്മ​ര​ണ​ങ്ങ​ള്‍, ക്ലാ​സു​ക​ള്‍ എ​ന്നി​വ ന​ട​ക്കും.

വി.​കെ ​എ​ന്നി​നെ​ക്കു​റി​ച്ച് "വി.​കെ.​എ​ന്‍ ചി​രി​യും ചി​ന്ത​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ഥാ​കൃ​ത്ത് വി.​കെ.​കെ. ര​മേ​ഷും എം. ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് "വി​ശ്വ​ജാ​ല​കം തു​റ​ന്ന തൂ​ലി​ക'​എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ആ​ല്‍​ബി ഏ​ലി​യാ​സും സം​സാ​രി​ക്കും.

2016ല്‍ ​രൂ​പീ​ക​രി​ച്ച വി​പ​ഞ്ചി​ക ഗ്ര​ന്ഥ​ശാ​ല ഓ​ണ്‍​ലൈ​നി​ല്‍ നി​ര​വ​ധി സാ​ഹി​ത്യ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം വ​ഹി​ക്കു​ന്നു. തു​റ​ന്ന പു​സ്ത​കം, മ​ധു​രം മ​ല​യാ​ളം, കേ​ര​ള പി​റ​വി ദി​നാ​ഘോ​ഷം എ​ന്നീ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ല​യാ​ളി ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ് എ​ന്ന പേ​രി​ല്‍ സാ​ഹി​ത്യോ​ത്സ​വം ആ​രം​ഭി​ച്ച​ത്.

15ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ ക്ലേ​റ്റ​ണ്‍ ഹാ​ളി​ലാ​ണ് എം.​ടി സ്മൃ​തി അ​ര​ങ്ങേ​റു​ക​യെ​ന്നു സം​ഘാ​ട​ക​ന്‍ സ​ഞ്ജ​യ് അ​റി​യി​ച്ചു.

Latest News

Up